നീണ്ട ഇടവേളയ്ക്ക് ശേഷം നടി ജ്യോതിക വീണ്ടും ഹിന്ദി സിനിമയിലേക്ക്

നീണ്ട ഇടവേളയ്ക്ക് ശേഷം നടി ജ്യോതിക ശ്രീ എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. രാജ്കുമാര്‍ റാവുവാണ് ചിത്രത്തിലെ നായകന്‍.

ബൊല്ലന്റ് ഇന്‍ഡസ്ട്രീസിന്റെ സഹസ്ഥാപകന്‍ കൂടിയായ കാഴ്ച വൈകല്യമുള്ള വ്യവസായിയായ ശ്രീകാന്ത് ബൊല്ലയുടെ ജീവചരിത്രമാണ് ശ്രീ. ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ അടുത്തിടെ നടന്നിരുന്നു, ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. സുമിത് പുരോഹിത്, ജഗ്ദീപ് സിദ്ധു എന്നിവര്‍ ചേര്‍ന്ന് എഴുതിയ ശ്രീയില്‍ അലയ എഫ്, ശരദ് കേല്‍ക്കര്‍ എന്നിവരും ഉള്‍പ്പെടുന്നു.

തുഷാര്‍ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ശ്രീ, യഥാക്രമം ടി-സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍, ശിവ് ചനാന, നിധി പര്‍മര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഡോളി സാജാ കെ രഖ്ന (1998) എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക ആദ്യമായി ഹിന്ദിയില്‍ അഭിനയിച്ചത്. ഇത് തെന്നിന്ത്യന്‍ സിനിമകളിലെ അവരുടെ സമൃദ്ധമായ കരിയറിന് വഴിയൊരുക്കി. അതേസമയം, ജ്യോതിക തന്റെ മലയാളം ചിത്രമായ കാതലിന്റെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *