അ​മേ​രി​ക്ക​ന്‍ പൗ​ര​ന്‍ ജോ​ര്‍​ജ് ഫ്ളോ​യി​ഡ് കൊ​ല​പാ​ത​കം: ഒരു പോ​ലീ​സു​കാ​ര​ന് കൂടി ത​ട​വുശി​ക്ഷ

മി​നി​യ​പോ​ളി​സ്: അ​മേ​രി​ക്ക​ന്‍ പൗ​ര​ന്‍ ജോ​ര്‍​ജ് ഫ്ളോ​യി​ഡി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​തി​യാ​യ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കൂ​ടി കോ​ട​തി ശി​ക്ഷ വി​ധി​ച്ചുകേ​സി​ലെ നാ​ല് പ്ര​തി​ക​ളി​ലൊ​രാ​ളാ​യ തോ​മ​സ് ലെ​യ്ന്‍ എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് മി​നി​യ​പോ​ളി​സ് കോ​ട​തി ര​ണ്ട​ര വ​ര്‍​ഷം തടവ് ശിക്ഷക്ക് വിധിച്ചത്.

മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം, കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ലെ​യ്നി​ന് മേ​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ആ​രോ​പി​ച്ചി​രു​ന്ന​ത്. 2020 മേ​യി​ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ക​ള്ള​നോ​ട്ട് കൈ​വ​ശം വ​ച്ചു എ​ന്ന സം​ശ​യ​ത്തി​ലാ​ണ് ക​റു​ത്ത വ​ര്‍​ഗ​ക്കാ​ര​നാ​യ ഫ്ളോ​യി​ഡി​നെ മി​നി​യ​പോ​ളി​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഡെ​റി​ക് ചോ​വി​ന്‍ എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൈ​വി​ല​ങ്ങ് അ​ണി​യി​ക്കാ​ന്‍ ശ്ര​മി​ക്ക​വെ ഫ്ളോ​യി​ഡി​നെ കാ​ല്‍​മു​ട്ടു​കൊ​ണ്ട് ക​ഴു​ത്ത് ഞെ​രി​ച്ച്‌ കൊ​ല്ലു​ക​യാ​യി​രു​ന്നു. ചോ​വി​നെ മി​നി​യ​പോ​ളി​സ് കോ​ട​തി 21 വ​ര്‍​ഷം ത​ട​വി​ന് വി​ധി​ച്ചി​രു​ന്നു. കേ​സി​ലെ പ്ര​തി​ക​ളാ​യ മ​റ്റ് ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ദം കോ​ട​തി പ​രി​ഗ​ണ​ന​യി​ലാ​ണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *