അമ്പിളി ഫാത്തിമ വിടപറഞ്ഞു


ഹൃദയവും ശ്വാസകോശവും മാറ്റിവച്ച അമ്പിളി ഫാത്തിമ (22) അന്തരിച്ചു. ആന്തരികാവയവങ്ങളിലും രക്തത്തിലുമുണ്ടായ അണുബാധയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഫാത്തിമയെ ദിവസങ്ങള്‍ക്ക് മുമ്പാണ് കാരിത്താസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ജന്‍മനാ ഹൃദയത്തില്‍ സുഷിരവുമായി ജനിച്ച അമ്പിളിക്ക് ‘പല്‍മനറി ഹൈപ്പര്‍ടെന്‍ഷന്‍’ എന്ന രോഗമായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രണ്ട് തവണ ശസ്ത്രക്രിയ നടത്തി. കഴിഞ്ഞ ആഗസ്ത് 13 നായിരുന്നു ആദ്യ ശസ്ത്രക്രിയ. മാസങ്ങള്‍ക്കുശേഷം അണുബാധ ഉണ്ടായതോടെ വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നു. പിന്നീട് അണുബാധയുണ്ടായെങ്കിലും ശമിച്ചതോടെ കോട്ടയത്ത് തിരിച്ചെത്തി. എന്നാല്‍ കഴിഞ്ഞദിവസം പനിയും ശ്വാസ തടസവും കണ്ടതോടെ ഫാത്തിമയെ കാരിത്താസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.കാഞ്ഞിരപ്പള്ളി പുതുപ്പറമ്പില്‍ ബഷീറിന്റെയും ഷൈലയുടെയും ഏകമകളാണ് കോട്ടയം സി.എം.എസ്. കോളേജിലെ എം.കോം വിദ്യാര്‍ത്ഥിനി അമ്പിളി ഫാത്തിമ.




Sharing is Caring