കരിമരുന്നിനു പകരം ഇലക്ട്രോണിക് സാങ്കേതിക വിദ്യ; പാവറട്ടി പള്ളിയിലെ വെടിക്കെട്ട് മാതൃകാപരം

അപകട സാധ്യത പതിയിരിക്കുന്ന കരിമരുന്ന് പ്രയോഗത്തിന് പകരം ഇലക്ട്രിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് തൃശൂര്‍ പാവറട്ടി പള്ളിയില്‍ നടത്തിയ വെടിക്കെട്ട് ശ്രദ്ധേയമായി. ശബ്ദത്തിനും വര്‍ണ്ണത്തിനും ഒട്ടും കുറവു വരുത്താതെയുള്ള വെടിക്കെട്ടായിരുന്നു പാവറട്ടി സെന്റ് ജോസഫ് പള്ളിയിലെ എട്ടാം തിരുനാളോടനിനോടനുബന്ധിച്ച് ഞായറാഴ്ച അരങ്ങേറിയത്. വിദേശരാജ്യങ്ങളിലും മറ്റും ഉപയോഗിച്ചു വരുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വെടിക്കെട്ട് കാഴ്ചക്കാര്‍ക്ക് പുത്തന്‍ അനുഭവമായിരുന്നു.തൃശൂര്‍ അത്താണി സ്വദേശി ഫ്രാന്‍സിസാണ് വെടിക്കെട്ട് ഒരുക്കിയത്.സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു വെടിക്കെട്ട് സംഘടിപ്പിക്കുന്നത്. പരവൂര്‍ ദുരന്തപശ്ചാത്തലത്തിലാണ് ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വെടിക്കെട്ട് അവതരിപ്പിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *