ഇന്ത്യയില്‍ മൂന്ന് പുതിയ പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ പ്രഖ്യാപിച്ച് ആമസോണ്‍


വൈദ്യുതി പുനരുപയോഗ ഊര്‍ജ്ജവുമായി പൊരുത്തപ്പെടുന്നതിനും കാലാവസ്ഥാ പ്രതിജ്ഞാ ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതി മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള കമ്പനിയുടെ വിശാലമായ പ്രതിബദ്ധതയുടെ ഭാഗമായി ആമസോണ്‍ ഇന്ന് ഇന്ത്യയിലെ മൂന്ന് പുതിയ കാറ്റാടി പദ്ധതികളില്‍ നിക്ഷേപം പ്രഖ്യാപിച്ചു. ക്ലീന്‍മാക്സ് കൊപ്പാല്‍, ബ്ലൂപൈന്‍ സോളാപൂര്‍, ജെഎസ് ഡബ്ല്യൂ എനര്‍ജി ധര്‍മപുരം എന്നിവയാണ് ആമസോണ്‍ പുതിയ ഒപ്പുവച്ച മൂന്ന് പദ്ധതികള്‍. ആമസോണിന്‍റെ നിലവിലെ 53 സോളാര്‍, വിന്‍ഡ് എനര്‍ജി പദ്ധതികള്‍ക്കൊപ്പമാണ് ഇവ കൂടി ആരംഭിക്കുന്നത്.

നിലവിലെ പദ്ധതികളിലൂടെ രാജ്യത്തിന് മണിക്കൂറില്‍ നാലു ദശലക്ഷം മെഗാവാട്ട് കാര്‍ബണ്‍ മുക്ത ഊര്‍ജം ലഭിക്കും. ഇന്ത്യയിലെ 13 ലക്ഷം ഭവനങ്ങള്‍ക്കുള്ള ഊര്‍ജ്ജം ഇതിലൂടെ ലഭിക്കും. രാജ്യത്തുടനീളമുള്ള 9 യൂട്ടിലിറ്റി സ്കെയില്‍ സോളാര്‍, വിന്‍ഡ് ഫാമുകളും ആമസോണ്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന 44 പ്രാദേശിക കെട്ടിടങ്ങളിലെ ഓണ്‍സൈറ്റ് സോളാര്‍ കേന്ദ്രങ്ങളും പദ്ധതികളില്‍ ഉള്‍പ്പെടുന്നു.


കര്‍ണാടകയിലെ വിന്‍ഡ് ഫാമില്‍ 100 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കുന്നതാണ് ക്ലീന്‍മാക്സ് കൊപ്പാല്‍ പദ്ധതി. മഹാരാഷ്ട്രയിലെ 99 മെഗാവാട്ടിന്‍റെ വിന്‍ഡ് പ്രൊജക്റ്റാണ് ബ്ലൂപൈന്‍. തമിഴ്നാട്ടിലെ 180 മെഗാവാട്ടിന്‍റെ വിന്‍ഡ് പദ്ധതിയാണ് ജെഎസ് ഡബ്ല്യൂ എനര്‍ജി ധര്‍മപുരം. ഈ പ്രൊജക്റ്റുകളിലൂടെ ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ്ജ ലക്ഷ്യത്തെ സഹായിക്കും. ബന്ധപ്പെട്ട മേഖലകളില്‍ നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെ തൊഴില്‍ അവസരങ്ങളും ലഭ്യമാകും.


ലക്ഷ്യമിട്ടതിലും ഏഴു വര്‍ഷം മുമ്പേ 2023ല്‍ തന്നെ 100 ശതമാനം പുനരുപയോഗ ഊര്‍ജ്ജ ലക്ഷ്യം ആമസോണ്‍ കൈവരിച്ചു. ആഗോള തലത്തില്‍ ഇതിനായി 600 പ്രൊജക്റ്റുകളിലാണ് കമ്പനി നിക്ഷേപിച്ചിരിക്കുന്നത്. ഇതുവഴി ലഭിക്കുന്ന ഊര്‍ജ്ജം യുഎസിലെ 83 ലക്ഷം വീടുകള്‍ക്കുള്ള ഊര്‍ജ്ജത്തിന് തുല്ല്യമാണ്. ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജ്ജം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ മാത്രമല്ല പിന്തുണയ്ക്കുന്നത്, ആമസോണിന്‍റെ ഉപഭോക്താക്കള്‍, വെണ്ടര്‍മാര്‍, ജീവനക്കാര്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രാദേശിക സമൂഹങ്ങള്‍ക്കു മുഴുവന്‍ കാര്‍ബണ്‍ മുക്ത ഊര്‍ജ്ജം ലഭ്യമാക്കുന്നു. കൂടുതല്‍ സുസ്ഥിരമായ കമ്പനിയാകാനുള്ള ആമസോണിന്‍റെ പ്രതിബദ്ധതയുടെ ഭാഗമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രാദേശിക ബിസിനസുകളെ പിന്തുണയ്ക്കുന്നതിനും പ്രാദേശിക നികുതി അടിത്തറ വര്‍ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.



Sharing is Caring