ആമസോണ്‍ അക്കാദമി ഇന്ത്യയിൽ പ്രവർത്തനം നിർത്തുന്നു

രാജ്യത്തെ എഡ്‌ടെക് പ്ലാറ്റ്‌ഫോമായ തങ്ങളുടെ സഹോദര സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ആമസോണ്‍ കമ്പനി. 2023 ഓഗസ്റ്റ് മുതല്‍ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തിക്കില്ല. ഇപ്പോഴത്തെ അക്കാദമിക് ബാച്ചില്‍ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മുഴുവന്‍ പണവും തിരിച്ച് നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.

കഴിഞ്ഞ മാസം തന്നെ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന സൂചന തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നു. നിലവിലെ ഉപഭോക്താക്കളുടെ താത്പര്യം കൂടി സംരക്ഷിക്കാനുറച്ച് ഘട്ടംഘട്ടമായാവും കമ്പനി ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുക. 2024 ഒക്ടോബര്‍ വരെ സ്റ്റഡി മെറ്റീരിയലുകള്‍ ഓണ്‍ലൈനായി ഉപഭോക്താക്കള്‍ക്ക് കിട്ടും. എന്നാല്‍ ഇതിന് തുക ഈടാക്കില്ല.കോവിഡ് കാലത്ത് വിര്‍ച്വല്‍ ലേണിംഗിന് പ്രാധാന്യം ഏറി വന്നപ്പോഴാണ് 2021 ജനുവരി മാസത്തില്‍ ആമസോണ്‍ അക്കാദമി ആരംഭിക്കുന്നത്.

ജെ.ഇ.ഇ പരീക്ഷകള്‍ക്കുള്ള കോച്ചിങ്ങും ആമസോണ്‍ അക്കാദമി നല്‍കിവന്നിരുന്നു. കൊവിഡിനെ തുടര്‍ന്ന് ശക്തമായ ഇന്ത്യയിലെ എഡ്‌ടെക് സെക്ടറില്‍ കാലൂന്നുകയെന്ന ലക്ഷ്യമായിരുന്നു കമ്പനിക്ക്. ബൈജൂസ്, അണ്‍അക്കാദമി, വേദാന്തു തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു ആമസോണിന്റെ വരവ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *