ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സെര്‍ബിയക്കെതിരേ ബ്രസീലിന് വിജയം


ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സെര്‍ബിയക്കെതിരേ ഉജ്വല വിജയത്തോടെ ബ്രസീലിന്റെ ജൈത്രയാത്ര ആരംഭിച്ചു. ബ്രസീലിയന്‍ താരം റിച്ചാര്‍ലിസണിന്റെ കാലില്‍നിന്നായിരുന്നു രണ്ട് ഗോളുകളും.


അതില്‍ രണ്ടാമത്തേത് ഈ ലോകകപ്പില്‍ പിറന്ന ഏറ്റവും മനോഹര ഗോളായിരുന്നു. ആദ്യ പകുതിയില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത സെര്‍ബയയ്ക്ക് പക്ഷേ 62ാം മിനിറ്റില്‍ പിഴച്ചു. ഇടതുവശത്ത് പ്രതിരോധ താരങ്ങളെ വകഞ്ഞുമാറ്റി മുന്നോട്ടുകയറിയ നെയ്മര്‍ വിനീഷ്യസിലേക്ക് പന്ത് നല്‍കി. കരുത്തുറ്റ ഷോട്ട് ഗോള്‍മുഖത്തേക്ക് പറന്നു. ഗോള്‍ കീപ്പര്‍ തടഞ്ഞിട്ടു. പക്ഷേ, പന്ത് കിട്ടിയത് റിച്ചാര്‍ലിസണിന്റെ കാലില്‍. ആ ലക്ഷ്യം തെറ്റാതെ ആദ്യ ഗോള്‍. പത്ത് മിനിറ്റിനുള്ളില്‍ ആയിരുന്നു ഈ ലോകകപ്പിലെ മനോഹ ഗോള്‍. ബോക്‌സിലേക്ക് വിനീഷ്യസിന്റെ ക്രോസ്. റിച്ചാര്‍ലിസണ്‍ വായുവിലുയര്‍ന്നു. പിന്നെ കണ്ണഞ്ചിപ്പിക്കുന്ന ബൈസിക്കിള്‍ കിക്കിലൂടെ പന്ത് വലയിലേക്ക് തൊടുത്തു. (2-0). പിന്നീടും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ബ്രസീലിനെ ഭാഗ്യം തുണിച്ചില്ല. ഗ്രൂപ്പ് ജിയില്‍ ബ്രസീല്‍ ഒന്നാമതായി. 28ന് സ്വിറ്റ്‌സര്‍ലന്‍ഡുമായാണ് അടുത്ത കളി.




Sharing is Caring