നികുതിവെട്ടിപ്പിന് വ്യാജ മേല്‍വിലാസം; അമലാ പോള്‍ വിശദീകരണം നല്‍കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്


കൊച്ചി: പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ ഈമാസം 10നകം നടി അമലാ പോള്‍ വിശദീകരണം നല്‍കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. പത്തിനകം നേരിട്ട് ഹാജരായി വിശദമായ മറുപടി നല്‍കുകയോ നികുതി അടയ്ക്കുകയോ വേണമെന്നാണ് നിര്‍ദേശം.പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത്് വ്യാജരേഖയുണ്ടാക്കിയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് നല്‍കിയ പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമായി നിര്‍മ്മിതാണെന്നാണ് വകുപ്പ് അധികൃതര്‍ പറയുന്നത്.
ഒന്നര കോടിയുടെ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് ഒരാഴ്ച മുന്‍പാണ് വാടകച്ചീട്ട് ഉണ്ടാക്കിയതെന്നും അവര്‍ അറിയിച്ചു. നേരത്തേ ഇടപ്പള്ളിയിലെ വീട്ടിലെത്തി അമലാ പോളിന് നോട്ടീസ് നല്‍കിയിരുന്നു.


ഒന്നര കോടി രൂപയുടെ ആഡംബര കാര്‍ ആയിരുന്നു അമല പോള്‍ വാങ്ങിയത്. ഇത് രജിസ്റ്റര്‍ പോണ്ടിച്ചേരിയില്‍ രജിസ്ട്രര്‍ ചെയ്യാന്‍ 1.5 ലക്ഷം രൂപയാണ് നികുതി അടക്കേണ്ടത്. എന്നാല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ നികുതി ഇനത്തില്‍ 20 ലക്ഷം രൂപ അമലാ പോള്‍ നല്‍കേണ്ടിയിരുന്നു.


പോണ്ടിച്ചേരിയിലെ തിലാസപ്പെട്ടില്‍ ഒരു എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ വീടിന്റെ മേല്‍വിലാസം ആയിരുന്നു വാടക ചീട്ടില്‍ ഉണ്ടായിരുന്നത്. വാടക ചീട്ടിലെ വിലാസത്തില്‍ അമല പോള്‍ താമസിച്ചിരുന്നില്ല എന്ന് വീട്ടുടമ പറഞ്ഞു. ഇന്ത്യയില്‍ എവിടേയും വസ്തുക്കള്‍ വാങ്ങാന്‍ അവകാശം ഉണ്ട് എന്നായിരുന്നു മോട്ടോര്‍വാഹന വകുപ്പിന്റെ നടപടിയോട് അമല പോള്‍ നേരത്തേ പ്രതികരിച്ചത്.

 

 

 

 



Sharing is Caring