അമലാ പോള്‍ നായികയായി എത്തിയ ചിത്രം ദി ടീച്ചര്‍ ഒടിടിയില്‍ റിലീസ് ചെയ്തു. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിലാണ് ചിത്രം സ്ട്രീമിങ് തുടങ്ങിയത്.ദേവികയെന്ന സ്കൂള്‍ ടീച്ചര്‍ക്ക് നേരിടേണ്ടി വരുന്ന അസാധരണമായൊരു പ്രതിസന്ധിയും അതില്‍ നിന്നുള്ള അതിജീവനവും പ്രമേയമാക്കി എത്തിയ ചിത്രമാണ് ദി ടീച്ചര്‍. ഡിസംബര്‍ 2ന് തീയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ടീച്ചര്‍. തീയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
നട്ട്മഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വരുണ്‍ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരും വിടിവി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. വിവേകാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പി വി ഷാജി കുമാറും വിവേകും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനു മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

ദേവിക എന്ന ടീച്ചറായി അമല പോള്‍ തകര്‍ത്ത് അഭിനയിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍. ദേവിക അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ പ്രേക്ഷകന് കൊള്ളുന്ന രീതിയില്‍ പ്രകടിപ്പിക്കാന്‍ അമല വിജയിച്ചിട്ടുണ്ട്. അമലാ പോള്‍ അഭിനയിച്ചിരിക്കുന്ന സിനിമകളില്‍ വഴളരെ ശക്തമായ കഥാപാത്രമാണ് ടീച്ചറിലെ ദേവിക. പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങന്‍, അനു മോള്‍, മാലാ പാര്‍വ്വതി, വിനീത കോശി എന്നിവരാണ് മറ്റ് പ്രധാന വേഷത്തില്‍ എത്തുന്നത്. കൊല്ലത്തായിരുന്നു ചിത്രത്തിന്‍്റെ പ്രധാന ലൊക്കേഷന്‍. അതിരന്‍ എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടീച്ചര്‍’.
മഞ്ജു പിള്ളയും ഹക്കീം ഷായും അവര്‍ അവരുടെ കഥാപാത്രങ്ങള്‍ മികച്ചതാക്കി. സെഞ്ച്വറി ഫിലിംസാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചത്. ചിത്രത്തിനായി അന്‍വര്‍ അലി, യുഗഭാരതി എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് സംഗീതം സംവിധാനം നിര്‍വഹിച്ചത്.












