അമലാ പോളിന്റെ ‘കടാവര്‍’ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നു

അമലാ പോള്‍ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രമാണ് ‘കടാവര്‍’‍. അനൂപ് പണിക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സിനിമ ഡയറക്‌ട് ഒടിടി റിലീസായി പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ഡിസ്‍നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസായത്.

പൊലീസ് സര്‍ജനായിട്ടാണ് ചിത്രത്തില്‍ അമലാ പോള്‍ അഭിനയിക്കുന്നത്. അമലാ പോള്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. രഞ്‍ജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. അരവിന്ദ് സിംഗാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

അതേസമയം, അമലാ പോള്‍ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ‘അതോ അന്ത പറവൈ പോല’ എന്ന ചിത്രവും പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. വിനോദ് കെ ആര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു അഡ്വഞ്ചര്‍ ത്രില്ലറാണ്. ചിത്രം ഓഗസ്റ്റ് 26ന് പ്രദര്‍ശനത്തിനെത്തും. ആശിഷ് വിദ്യാര്‍ഥി, സമീര്‍ കൊച്ചാര്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അരുണ്‍ രാജഗോപാലന്‍. സെഞ്ചുറി ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ ബാനറില്‍ ജോണ്‍സാണ് നിര്‍മ്മാണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *