ആലപ്പുഴയിൽ സർവകക്ഷി സമാധാന യോഗം വൈകിട്ട്

ആലപ്പുഴയിൽ സർവകക്ഷി സമാധാന യോഗം വൈകിട്ട് നടക്കും. സുരക്ഷ ശക്തമാക്കിയെന്ന് ആലപ്പുഴ ജില്ലാ കളക്ടർ എ അലക്സാണ്ടർ 24 നോട് പറഞ്ഞു. സമാധാന അന്തരീക്ഷം നിലനിർത്തുക എന്ന ലക്ഷ്യത്തിലാണ് സർവകക്ഷിയോഗം വിളിച്ചത്. എല്ലാ പ്രതിനിധികളും എത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

എല്ലാ മേഖലകളിലും കർശന പരിശോധന നടപ്പിലാക്കും. ജനങ്ങൾക്ക് ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ല. ഇന്ന് വൈകിട്ട് 3 മണിക്ക് ജില്ലയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും എം പി, എംഎൽഎമാരുടെയും യോഗം ജില്ലയിലെ രണ്ട് മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടക്കും. കൂടാതെ പൊലീസ് ഉദ്യോഗസ്ഥരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുമെന്ന് കളക്ടർ എ അലക്സാണ്ടർ അറിയിച്ചു.

യോഗത്തിൽ നിലവിൽ ആവശ്യമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. അടുത്ത കാലങ്ങളിൽ ആലപ്പുഴയിൽ ഇങ്ങനെ ഒരു സാഹചര്യം വന്നിട്ടില്ല ജനങ്ങൾക്ക് ആശങ്ക വേണ്ട അത് പരിഹരിക്കാനാണ് ഇന്ന് യോഗം വിളിച്ചിരിക്കുന്നത് ആശങ്ക മറികടക്കാനുള്ള പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *