
റിയാദ്: കിംഗ്സ് കപ്പിന്‍റെ സെമി ഫൈനലില്‍ തോറ്റു പുറത്തായി അല്‍ നസര്‍ ക്ലബ്. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിച്ച അല്‍ നസറിനെ അല്‍ വെഹ്ദ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.23-ാം മിനിറ്റില്‍ ജീന്‍ ഡേവിഡ് ബ്യൂഗല്‍ ആണ് വെഹ്ദയുടെ വിജയഗോള്‍ നേടിയത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ വെഹ്ദയുടെ അല്‍ ഹഫിത് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായിരുന്നു. വെഹ്ദ പത്ത് പേരായി ചുരുങ്ങിയിട്ടും ഗോള്‍ നേടാന്‍ അല്‍ നാസറിനായില്ല.അല്‍ നാസറിന്‍റെ ഏക പ്രതീക്ഷ ഇനി സൗദി പ്രൊ ലീഗാണ്. ഏപ്രില്‍ 29ന് അല്‍ റേഡിനെതിരെയാണ് അല്‍ നാസറിന്‍റെ അടുത്ത മത്സരം

