
ജൂണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ മുന്‍ ഇന്ത്യന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ തിരിച്ചെത്തി. എന്നാല്‍ ഏറെ പ്രതീക്ഷിച്ചിരുന്ന സൂര്യകുമാര്‍ യാദവിന് ടീമില്‍ ഇടം ലഭിച്ചില്ല. ഇതിന് പുറമേ ശ്രേയസ് അയ്യര്‍ക്കും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനും മത്സരം നഷ്ടമായി.
കെഎല്‍ രാഹുല്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി.രോഹിത് ശര്‍മ്മയ്‌ക്കൊപ്പം മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്ലാണ് ബാറ്റിങ്ങില്‍ ഓപ്പണ്‍ ചെയ്യുക. വിരാട് കോഹ് ലി, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, കെ എല്‍ രാഹുല്‍, കെ എസ് ഭരത് എന്നിവരാണ് ബാറ്റിങ്ങിന് കരുത്തുപകരുന്ന മറ്റു താരങ്ങള്‍.സ്പിന്നര്‍മാരുടെ റോള്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരാണ് കൈകാര്യം ചെയ്യുക. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്, ജയദേവ് എന്നിവരാണ് പേസ് ആക്രമണത്തിന് മൂര്‍ച്ച കൂട്ടുക.

