എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ അല്‍ നസറിന് തോല്‍വി


എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ അല്‍ നസറിന് തോല്‍വി. ആവേശകരമായ പോരാട്ടത്തിനൊടുവില്‍ യു എ ഇ ക്ലബ് അല്‍ ഐനോടാണ് അല്‍ നസര്‍ തോറ്റത്. ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ അല്‍ ഐന്‍ ഒരു ഗോളിന് വിജയിച്ചിരുന്നു. രണ്ടാം പാദത്തില്‍ 4-3ന് അല്‍ നസര്‍ ജയിച്ചു. ഇതോടെ അന്തിമ ഫലം 4-4ന് തുല്യമായി.പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് അല്‍ ഐന്റെ വിജയം.


പിന്നാലെ ടീമിന്റെ തോല്‍വിയില്‍ പ്രതികരണവുമായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്തെത്തി. ആരാധകരുടെ പിന്തുണയ്ക്ക് നന്ദി. അല്‍ നസര്‍ ശക്തമായി തിരിച്ചുവരും. അതിനായി ഒരുമിച്ച് നില്‍ക്കണമെന്നാണ് താരത്തിന്റെ വാക്കുകള്‍.
സൗദി പ്രോ ലീഗിലെ കിരീടമാണ് ക്രിസ്റ്റ്യാനോയ്ക്ക് മുന്നിലെ അടുത്ത ലക്ഷ്യം. എന്നാല്‍ സീസണില്‍ ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാലിനേക്കാള്‍ 12 പോയിന്റ് പിന്നിലാണ് അല്‍ നസര്‍. ഇനിയുള്ള മത്സരങ്ങളില്‍ അല്‍ നസര്‍ വിജയിക്കുന്നതിനൊപ്പം അല്‍ ഹിലാലിന്റെ ഫലങ്ങളും റൊണാള്‍ഡോയുടെ സംഘത്തിന് നിര്‍ണായകമാണ്.




Sharing is Caring