എകെജി സെന്റര്‍ ആക്രമണം: പ്രതികള്‍ ആരെന്ന് പുറത്തുവിടണമെന്ന് കെ സുധാകരന്‍

എകെജി സെന്റര്‍ ആക്രമണത്തിലെ പ്രതികള്‍ ആരെന്ന് പുറത്തുവിടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പ്രതികള്‍ ആരെന്ന് പുറത്തുവിട്ടാല്‍ കോണ്‍ഗ്രസ് അല്ലെന്ന് വ്യക്തമാകുമെന്ന് കെ സുധാകരന്‍ പറഞ്ഞു.

ഇ പി ജയരാജന്റെ ബുദ്ധിയിലാണ് ആക്രമണമെന്ന ആശയം തോന്നിയത്. രാഹുല്‍ ഗാന്ധി യാത്രയുടെ നല്ല അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍.

മുഖ്യമന്ത്രിക്ക് പലതിനും മറുപടി പറയാന്‍ കഴിയാത്ത സാഹചര്യമാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

എംപി ഓഫിസ് അക്രമത്തില്‍ പ്രതികളെ സിപിഐഎം സംരക്ഷിക്കുന്നെന്നും കെ സുധാകരന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *