അജാക്സ് എഞ്ചിനീയറിങ് ഐപിഒ ഫെബ്രുവരി 10 മുതല്


അജാക്സ് എഞ്ചിനീയറിങ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) ഫെബ്രുവരി 10 മുതല്‍ മുതല്‍ 12 വരെ നടക്കും. നിലവിലുള്ള നിക്ഷേപകരുടെ 20,180,446 ഇക്വി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 599 രൂപ മുതല്‍ 629 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 23 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 23ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, നുവാമ വെല്‍ത്ത് മാനേജ്മെന്‍റ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.




Sharing is Caring