എയര്‍ടെല്ലിനും ഐഡിയയ്ക്കുമെതിരെ പരാതിയുമായി ജിയോ


ഓഫറുകള്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ തുടങ്ങിയ കമ്പനികള്‍ക്കെതിരെ ജിയോ രംഗത്ത്. പ്രത്യേക താരിഫ് പ്ലാനുകള്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമായി നല്‍കുന്നതിനെതിരെയാണ് ജിയോ ട്രായ്ക്ക് പരാതി നല്‍കിയത്.


പൊതുവായി പ്രഖ്യാപിക്കാത്ത ഇത്തരം ഓഫറുകള്‍ ഉപയോക്താക്കളുടെ നമ്പറുകളിലേയ്ക്ക് മെസ്സേജ് ആയി നല്‍കുന്നത് നിലവിലുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് റിലയന്‍സ് പറയുന്നത്. എല്ലാ സേവനദാതാക്കളും തങ്ങള്‍ നല്‍കുന്ന ഓഫറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ എല്ലാ ഉപയോക്താക്കള്‍ക്കും ട്രായിക്കും നല്‍കണമെന്നാണ് ചട്ടം.


എന്നാല്‍ ഇത് പാലിക്കാതെയാണ് ചില പ്രത്യേക ഉപയോക്താക്കള്‍ക്ക് മാത്രം രഹസ്യമായി പ്രത്യേക ഓഫറുകള്‍ നല്‍കുന്നത്. ഇത് ഉപയോക്താക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ജിയോ ചൂണ്ടിക്കാണിക്കുന്നു.



Sharing is Caring