നേരത്തിലെ വട്ടിരാജ തിരിച്ചുവരുന്നു

download (2)കൊച്ചി: ആല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലെ വ്യത്യസ്തനായ വില്ലന്‍ വട്ടിരാജയെ അവതരിപ്പിച്ച ബോബി സിംഹ വീണ്ടും മലയാളത്തില്‍ എത്തുന്നു. നവാഗതനായ വിഷ്ണു പ്രസാദ് സംവിധാനം ചെയ്യുന്ന ബിവെയര്‍ ഓഫ് ഡോഗ്‌സ് എന്ന ചിത്രത്തിലൂടെ ബോബി സിംഹ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്.
ശ്രീനാഥ് ഭാസി, ശേഖര്‍ മേനോന്‍, സഞ്ജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് അവാനയാണ് ചിത്രത്തിലെ നായകി. സുരേഷ് നായര്‍ സംവിധാനം ചെയ്യുന്ന മെഡുല്ല ഒബ്ലാംകട്ട എന്ന ചിത്രത്തിലൂടെയാണ് ആവാന മലയാളം സിനിമയിലേക്ക് എത്തുന്നത്.
ഹോറൈസണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് രാജീവ് മേനോന്‍ ആണ്. ബിജിപാലിന്റേതാണ് സംഗീതം.