കാസര്‍കോട്: രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ചു

കാസര്‍കോട്: കാസര്‍കോട് മഞ്ചേശ്വരത്ത് രണ്ടര വയസ്സുകാരി ലൈംഗിക പീഡനത്തിനിരയായി. ഗുരുതര പരിക്കേറ്റ കുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കശുവണ്ടി പെറുക്കാന്‍ പോയപ്പോള്‍ വീണതാണെന്ന് പറഞ്ഞായിരുന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഡോക്ടര്‍മാരുടെ  പരിശോധനയില്‍ കുട്ടിയുടെ ആന്തരാവയവങ്ങള്‍ക്ക് പരിക്കേറ്റതായി മനസിലാകുകയും ലൈംഗിക അതിക്രമം സ്ഥിരീകരിക്കുകയുമായിരുന്നു. കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍  കിഷന്‍ പി ഷെട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മംഗലാപുരം പോലീസ് കേസെടുത്ത്  പിന്നീട്  മഞ്ചേശ്വരം പോലീസിന് കൈമാറുകയുമായിരുന്നു.

 


Sharing is Caring