നടി ഭാവനയ്ക്ക് യുഎഇ ​​ഗോള്‍ഡന്‍ വിസ ലഭിച്ചു

നടി ഭാവനയ്ക്ക് യുഎഇ ​​ഗോള്‍ഡന്‍ വിസ ലഭിച്ചു.താരം യുഎഇയില്‍ നേരിട്ടെത്തി വിസ സ്വീകരിച്ചു. ​ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഭാവന പറഞ്ഞു. താരം വിസ സ്വീകരിക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

നേരത്തെ മലയാള സിനിമയില്‍ നിരവധി അഭിനേതാക്കള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെഎസ് ചിത്ര എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. 10 വര്‍ഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ പദ്ധതി 2018 ലാണ് യുഎഇ സര്‍ക്കാര്‍ ആരംഭിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *