കൊച്ചി: നടി ആക്രമിക്കപ്പെട്ട ദിവസം നാദിര്‍ഷയും എഡിജിപി ടോമിന്‍ തച്ചങ്കരിയും കൂടിക്കാഴ്ച നടത്തിയെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ന്യൂസ് ഹൗവര്‍ പരിപാടിയിലാണ് സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പൊലീസ് ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണെന്നും സെന്‍കുമാര്‍ പറഞ്ഞു.
തച്ചങ്കരിയുടേയും നാദിര്‍ഷായുടേയും കൂടിക്കാഴ്ചയെ കുറിച്ച് അന്വേഷണ തലവനായ ഐജി ദിനേശ് കശ്യപിനെ താന്‍ അറിയിച്ചിരുന്നു. കൂടിക്കാഴ്ചയെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. ഐജി അന്വേഷിച്ചാല്‍ സത്യം പുറത്തു വരുമെന്നാണ് താന്‍ കരുതുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു.













