നടി അഹാന കൃഷ്ണ സംവിധായിക ആകുന്നു

നടി അഹാന കൃഷ്ണ സംവിധായിക ആകുന്നു. താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് താരം പങ്കുവെച്ചത്. ‘തോന്നല്’ എന്നാണ് അഹാനയുടെ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ അഹാന പങ്കുവെച്ചിരുന്നു. ‘സംവിധാനം – അഹാന കൃഷ്ണ, സംഗീതം – ഗോവിന്ദ് വസന്ത’ എന്നായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തിച്ച താരം തന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെ ആദ്യസംവിധാന സംരംഭത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കുകയായിരുന്നു.

തന്റെ ആദ്യകുഞ്ഞെന്നാണ് ആദ്യ സംവിധാന സംരംഭത്തെ അഹാന വിശേഷിപ്പിക്കുന്നത്. ആറു മാസം മുമ്പ് മനസില്‍ തോന്നിയ ഒരു ആശയമാണ് ഇതെന്നും താരം വ്യക്തമാക്കുന്നു. ഒക്ടോബര്‍ 30ന് ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ചിത്രത്തിന്റെ സംഗീത് ഗോവിന്ദ് വസന്ത, ഛായാഗ്രഹണം – നിമിഷ് രവി എന്നിവരാണ്.

രാജീവ് രവി സംവിധാനം ചെയ്ത ‘ഞാന്‍ സ്റ്റീവ് ലോപ്പസി’ലെ ‘അഞ്ജലി’ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആയിരുന്നു അഹാന വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രം സാമ്പത്തികവിജയം നേടിയില്ലെങ്കിലും പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി.

പിന്നീട് ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. അഹാനയുടെ പുതിയ സിനിമകള്‍ അടി, നാന്‍സി റാണി തുടങ്ങിയവയാണ്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘അടി’. ഇതിലാണ് അഹാന അവസാനമായി അഭിനയിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *