ലോകകപ്പ് റാലിയിൽ പങ്കെടുത്ത 30 ഓളം വാഹനങ്ങൾക്കെതിരെ നടപടി

ആലുവ:ലോകകപ്പ് റാലിയിൽ പങ്കെടുത്ത് നിയമ ലംഘനം നടത്തിയ വാഹനങ്ങൾക്കെതിരെ നടപടി. അപകടകരമായി വാഹനമോടിച്ച മുപ്പതോളം വാഹനങ്ങൾക്കെതിരെയാണ് നടപടി. ചെറിയ കുട്ടികൾ ഓടിച്ച വാഹനങ്ങൾ, അഭ്യാസപ്രകടനം നടത്തിയ ഓട്ടോറിക്ഷകൾ, അപകടകരമാം വിധം ഡോറുകളും ഡിക്കിയും തുറന്ന് സാഹസിക പ്രകടനം നടത്തിയ കാറുകൾ, സൈലൻസറിൽ ചവിട്ടി നിന്ന് അഭ്യാസ പ്രകടനം നടത്തിയ ടൂ വീലറുകൾ എന്നീ വാഹനങ്ങളുടെ ഉടമകൾക്കെതിരെയാണ് കേസ്.

അപകടകരമായി വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് പത്തോളം വാഹന ഉടമകളെ പൊലീസ് വിളിച്ച് വരുത്തിയിട്ടുണ്ട്. കൂടുതൽ വാഹനങ്ങളുള്ളതിനാൽ ഇതിന്റെ ദൃശ്യങ്ങൾ മോട്ടോർ വാഹന വകുപ്പിന് കൈമാറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *