തിരുവല്ലയിൽ ട്രാഫിക് പൊലീസിന് നേരെ ആക്രമണം നടത്തിയ കേസിൽ പ്രതി പിടിയിൽ


തിരുവല്ലയിൽ ട്രാഫിക് പൊലീസിന് നേരെ ആക്രമണം നടത്തിയ കേസിൽ പ്രതി പിടിയിൽ. മുത്തൂർ പ്ലാമൂട്ടിൽ വീട്ടിൽ നസീർ റാവൂത്തർ(53) ആണ് അറസ്റ്റിലായത്. തിരുവല്ല ട്രാഫിക് ഉദ്യോഗസ്ഥൻ അഖിലിനെയാണ് ആക്രമിച്ചത്.തിരുവല്ല ക്രൈംബ്രാഞ്ച് സ്റ്റേഷൻ വനിത എഎസ്ഐയുടെ ഭർത്താവാണ് പിടിയിലായ നസീർ. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്കായിരുന്നു സംഭവം.


എംസി റോഡിലെ മുത്തൂർ കവലയിൽ സ്കൂട്ടറിലെത്തിയ നസീർ അഖിലിനെ അസഭ്യം പറഞ്ഞു. ശേഷം യൂണിഫോമിൽ പിടിച്ച് തള്ളുകയും ചെയ്തുവെന്നാണ് പരാതി.മുൻവൈരാഗ്യമാണ് കാരണമെന്നാണ് ലഭിക്കുന്ന വിവരം. സംഭവസ്ഥലത്ത് നിന്ന് പ്രതി രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് പിടികൂടി. പ്രതിയെ റിമാൻഡ് ചെയ്തു.




Sharing is Caring