എസ്‌ഐയുടെ വീട്ടിലെ ഷെഡ്ഡില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: എസ്‌ഐയുടെ വീട്ടിലെ ഷെഡ്ഡില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുപറമ്പ് ആറ്റുവാത്തല സ്വദേശി സൂരജ്(24) ആണ് മരിച്ചത്. മുതുകുളം കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സുരേഷ് കുമാറിന്റെ വീടിനോട് ചേര്‍ന്നാണ് സൂരജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് മൃതദേഹം കണ്ടത്. പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സംശയം. ഇന്നലെ രാത്രി സൂരജ് എസ്‌ഐയുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ വീട്ടുകാര്‍ സൂരജിനെ തിരിച്ചയച്ചു. സംഭവ സമയം എസ്‌ഐ വീട്ടില്‍ ഉണ്ടായിരുന്നില്ല. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *