പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ ഡബിൾ ഡക്കർ ബസുകൾ കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു

ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ ഡബിൾ ഡക്കർ ബസുകൾ കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു.
മൂന്നുപേരുടെ ആരോഗ്യനില ഗുരുതരമാണെന്നും ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ലഖ്നൗവിലെ ട്രോമ സെന്ററിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.ബിഹാറിൽ നിന്ന് ദില്ലിയിലേക്ക് പോയ ബസുകളാണ് അപകടത്തിൽ പെട്ടത്. അപകടം നടന്ന ഉടൻ തന്നെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *