ആനാവൂര്‍ കുളക്കോട് കാറില്‍ കടത്തിക്കൊണ്ടുവന്ന 80 കിലോയോളം കഞ്ചാവ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. കാറില്‍ ഉണ്ടായിരുന്ന കൂവളശ്ശേരി സ്വദേശികളായ സിബിന്‍ രാജ്, ഗോകുല്‍ കൃഷ്ണ, മണ്ണടിക്കോണം സ്വദേശിയായ അരുണ്‍ കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി എക്‌സൈസ് അറിയിച്ചു.
കാറിലുണ്ടായിരുന്ന വെളിയംകോട് ലാല്‍ എന്ന അനീഷ്, ഊരുരുട്ടമ്പലം വെള്ളൂര്‍ക്കോണം ബ്രഹ്മന്‍ എന്നിവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.














