മൂ​ന്നു​മാ​സം തു​ട​ർ​ച്ച​യാ​യി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് 60,000 ഓളം കാർഡുകൾ മുൻഗണനേതര വിഭാഗത്തിലേക്ക്

മൂ​ന്നു​മാ​സം തു​ട​ർ​ച്ച​യാ​യി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് 59,688 റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ളെ മു​ൻ​ഗ​ണ​നേ​ത​ര സ​ബ്സി​ഡി​യി​ത​ര വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. ഇ​ക്കൂ​ട്ട​ത്തി​ൽ മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലെ (പി​ങ്ക്) 48,724 കാ​ർ​ഡു​ട​മ​ക​ളും എ.​എ.​വൈ വി​ഭാ​ഗ​ത്തി​ലെ (മ​ഞ്ഞ) 6,672 കാ​ർ​ഡു​ട​മ​ക​ളും എ​ൻ.​പി.​എ​സ് വി​ഭാ​ഗ​ത്തി​ലെ (നീ​ല) 4292 കാ​ർ​ഡു​ട​മ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു​.94,32,430 റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ളാ​ണ് സം​സ്ഥാ​ന​ത്താ​കെ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ന്‍റെ ക​ണ​ക്ക് പ്ര​കാ​ര​മു​ള്ള​ത്.

ഇ​തി​ൽ 5,91,524 കാ​ർ​ഡ്​ എ.​എ.​വൈ വി​ഭാ​ഗ​ത്തി​ലും 35,94,506 കാ​ർ​ഡ്​ മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലും 22,72,158 കാ​ർ​ഡ്​ സ​ബ്സി​ഡി വി​ഭാ​ഗ​ത്തി​ലും 29,45,738 കാ​ർ​ഡ്​ മു​ൻ​ഗ​ണ​നേ​ത​ര സ​ബ്സി​ഡി​യി​ത​ര വി​ഭാ​ഗ​ത്തി​ലും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ർ​ഡു​ട​മ​ക​ൾ മു​ൻ​ഗ​ണ​നേ​ത​ര സ​ബ്സി​ഡി​യി​ത​ര വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റി​യ​ത് എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ് -8571 പേ​ർ. തൊ​ട്ടു​പി​ന്നി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യാ​ണ് -7563 പേ​ർ.മു​ൻ​ഗ​ണ​ന കാ​ർ​ഡ്​ ല​ഭി​ക്കാ​ൻ ന​വ​കേ​ര​ള സ​ദ​സ്സി​ലും വി​വി​ധ സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ളി​ലും അ​ട​ക്കം ല​ഭി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് അ​പേ​ക്ഷ​യാ​ണ് സ​ർ​ക്കാ​ർ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

ഒ​ഴി​വു​ക​ൾ വ​രു​ന്ന മു​റ​ക്കാ​ണ് അ​ർ​ഹ​രാ​യ മു​ൻ​ഗ​ണ​നേ​ത​ര വി​ഭാ​ഗ​ക്കാ​രാ​യ അ​പേ​ക്ഷ​ക​രെ മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​ത്. ഈ ​വ​രു​ന്ന ഒ​ഴി​വു​ക​ൾ ഇ​ത്ത​രം അ​പേ​ക്ഷ​ക​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കും. അ​തേ​സ​മ​യം, വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ളു​ള്ള കാ​ർ​ഡു​ട​മ​ക​ൾ​ക്ക് അ​പേ​ക്ഷ ന​ൽ​കി വീ​ണ്ടും അ​ർ​ഹ​ത തി​രി​ച്ചു​പി​ടി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്ക‍ി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *