
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസിൽ വിചാരണക്കിടെ അഭിഭാഷകൻ കൂറുമാറി. സി.പി.എം അഭിഭാഷക സംഘടന ജില്ല കമ്മിറ്റി അംഗമായ സി. വിജയകുമാർ പ്രതിഭാഗത്തേക്ക് കൂറുമാറിയതായി കൂടത്തായി റോയ് തോമസ് കൊലപാതക കേസിലെ വിചാരണക്കിടെ പ്രത്യേക കോടതി ജഡ്ജി എസ്.ആർ. ശ്യാംലാൽ പ്രഖ്യാപിക്കുകയായിരുന്നു.കേസിലെ 156ാം സാക്ഷിയായ വിജയകുമാർ വിസ്താരവേളയിൽ, അസ്സൽ വിൽപത്രം താൻ കണ്ടതായാണ് മൊഴി നൽകിയത്.
വിൽപത്രത്തിന്റെ അസ്സൽ ജോളി കാണിച്ചുതന്നുവെന്നാണ് മൊഴി. എന്നാൽ, അത്തരത്തിൽ വിൽപത്രം ഇല്ലെന്നാണ് പ്രോസിക്യൂഷൻ വാദം. വിൽപത്രം താൻ കണ്ടെന്ന പുതിയ മൊഴി നേരത്തെ പൊലീസിന് നൽകിയ മൊഴിക്ക് വിരുദ്ധമായിരുന്നു. തുടർന്നാണ് വിജയകുമാർ കൂറുമാറിയതായി പ്രഖ്യാപിച്ചത്.

