അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരായ പ്രതിഷേധം ശക്തമാക്കാൻ ആം ആദ്മി പാര്‍ട്ടി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരായ പ്രതിഷേധം ശക്തമാക്കാൻ ആം ആദ്മി പാര്‍ട്ടി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി വളഞ്ഞ് പ്രതിഷേധിക്കാൻ പാര്‍ട്ടി നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ ഈ മാര്‍ച്ചിന് പൊലീസ് അനുമതി നൽകിയിട്ടില്ല. അനുമതിയില്ലെങ്കിലും മാര്‍ച്ചുമായി മുന്നോട്ട് പോകാനാണ് എഎപി തീരുമാനം.

സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധവും ആം ആദ്മി പാര്‍ട്ടി നടത്തും. ഈ സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ന്യൂ ഡൽഹി മേഖലയിൽ ഒരുക്കിയിരിക്കുന്നത്. പ്രതിഷേധങ്ങള്‍ തടയാന്‍ വന്‍ സുരക്ഷാക്രമീകരണങ്ങള്‍ ഡല്‍ഹി പൊലീസ് ഒരുക്കിയിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘടിക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതോടെ ഡല്‍ഹി സംഘര്‍ഷാവസ്ഥ ഉണ്ടാകും.

അതിനിടെ കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സമൂഹ മാധ്യമ ക്യാമ്പയിന്‍ ഇന്നലെ എഎപി ആരംഭിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ പ്രൊഫൈൽ പിക്ചര്‍ ആണ് ക്യാമ്പയിന്‍ ആരഭിച്ചിരിക്കുന്നത്. ‘മോദി കാ സബ്സാ ബടാ ഡര്‍ കെജ്‌രിവാൾ’ (മോദിയുടെ ഏറ്റവും വലിയ പേടി കെജ്‌രിവാൾ) എന്ന ഹാഷ് ടാഗോടെയാണ് പ്രൊഫൈൽ ചിത്രങ്ങൾ മാറ്റിയത്. എഎപി നേതാക്കളും പ്രവർത്തകരും സാമൂഹിക മാധ്യമങ്ങളിൽ പുതിയ ചിത്രം പോസ്റ്റ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *