ഫ്രാന്‍സില്‍ പ്രതിഷേധത്തിനിടെ സൂപ്പര്‍ മാര്‍ക്കറ്റ് കൊള്ളയടിക്കാന്‍ ശ്രമിച്ച യുവാവ് കൊല്ലപ്പെട്ടു


ഫ്രാന്‍സിലെ റൂയണിനടുത്തുള്ള പെറ്റിറ്റ്ക്വില്ലി നഗരത്തില്‍ നടന്ന പ്രതിഷേധത്തിനിടെ സൂപ്പര്‍ മാര്‍ക്കറ്റ് കൊള്ളയടിക്കാന്‍ ശ്രമിച്ച യുവാവ് കൊല്ലപ്പെട്ടു. 20 വയസ് പ്രായമുള്ള യുവാവാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.സൂപ്പര്‍മാര്‍ക്കറ്റില്‍ അതിക്രമിച്ചുകയറാന്‍ ശ്രമിക്കുന്നതിനിടയില്‍ മേല്‍ക്കൂര തകര്‍ന്ന് വീണാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.


മേല്‍ക്കൂരയില്‍ കയറിയ യുവാവ് താഴേക്ക് വീഴുകയും മേല്‍ക്കൂര ഇടിഞ്ഞ് വീണ് ഗുരുതരമായി പരുക്കേല്‍ക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരിച്ചത്.യുവാവ് തനിച്ചായിരുന്നില്ല മോഷണ ശ്രമം നടത്തിയത്. സൂപ്പര്‍മാര്‍ക്കറ്റിന്റെ മേല്‍ക്കൂരയില്‍ യുവാവിനൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു.


മാളിലെ കടകളിലൊന്ന് തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. അതേസമയം, മോഷണമായിരുന്നില്ല കലാപമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.



Sharing is Caring