ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ സംസ്ഥാനങ്ങള്‍ക്ക് വന്‍ തുക അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍


ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ സംസ്ഥാനങ്ങള്‍ക്ക് വന്‍ തുക അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. കാലവര്‍ഷക്കെടുതികള്‍ ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ നേരിടാന്‍ കേരളം അടക്കമുള്ള 19 സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം കോടികള്‍ അനുവദിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 19 സംസ്ഥാനങ്ങള്‍ക്കും ദുരന്ത നിവാരണത്തിന് 6,194.40 കോടി രൂപ കേന്ദ്ര വിഹിതമായി നല്‍കുന്നതാണ്.


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ യോഗത്തിലാണ് തുക അനുവദിച്ചിരിക്കുന്നത്
202324 സാമ്പത്തിക വര്‍ഷത്തില്‍ കേരളം, ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ആസാം, ബീഹാര്‍, ഗോവ, ഹരിയാന, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, ഒഡീഷ, പഞ്ചാബ്, തമിഴ്‌നാട്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്ക് 4,984.80 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം, ഛത്തീസ്ഗഢ്, മേഘാലയ, തെലങ്കാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് 1,209.60 കോടി രൂപയും അനുവദിച്ചു.




Sharing is Caring