റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫോണ്‍ വഴിയായിരുന്നു ചര്‍ച്ച. യുക്രൈനിലെ നിലവിലെ സാഹചര്യം ചര്‍ച്ചയായി. വാഗ്‌നര്‍ സംഘത്തിന്റെ അട്ടിമറി ശ്രമത്തിന് ശേഷമുള്ള സാഹചര്യവും ചര്‍ച്ച ചെയ്തു.
റഷ്യയിലെ സമീപകാല സംഭവ വികാസങ്ങള്‍ പുടിനുമായി ചര്‍ച്ച ചെയ്‌തെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിലെ പുരോഗതിയും പരസ്പര താത്പര്യമുള്ള ആഗോള വിഷയങ്ങളെ കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്തു. യുക്രൈനിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ നയന്ത്രത്തിനും സമാധാന സംഭാഷണത്തിനുമുള്ള ആഹ്വാനം നരേന്ദ്രമോദി ആവര്‍ത്തിച്ചു.














