കൂത്തുപറമ്പ് സബ് ജയിലിനുളളിലേക്ക് ലഹരിവസ്തുക്കള്‍ എറിഞ്ഞുകൊടുക്കുന്നതിനിടെ പൊലിസിനെ കണ്ടു ഓടിരക്ഷപ്പെട്ട യുവാവിനെ തോട്ടട ടൗണില്‍ നിന്നും കൂത്തുപറമ്പ് പൊലിസ് പിടികൂടി.മാങ്ങാട്ടിടം കണ്ടെരിയിലെ നവാസ് മന്‍സില്‍ പി.കെ അര്‍ഷാദിനെ(32)യാണ് കൂത്തുപറമ്പ് സി. ഐ ടി. എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റു ചെയ്തത്.
ബുധനാഴ്ച്ച രാത്രി എട്ടുമണിക്ക് കൂത്തുപറമ്പ് സബ് ജയിലിനു സമീപത്തു നിന്നും ലഹരിവസ്തുക്കള്‍ മറ്റു തടവുകാര്‍ക്ക് എറിഞ്ഞു കൊടുക്കുന്നതിനിടെ പൊലിസിനെ കണ്ടു രക്ഷപ്പെട്ട അര്‍ഷാദിനായി തെരച്ചില്‍ നടത്തിവരവേയാണ് തോട്ടടയില്‍ നിന്നും പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലിസ് പറഞ്ഞു.