പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ പേരിൽ വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുണ്ടാക്കി ന​ഗ്ന ചിത്രങ്ങളും ഫോൺ നമ്പരും പങ്കുവച്ച യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ പേരിൽ വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുണ്ടാക്കി ന​ഗ്ന ചിത്രങ്ങളും മൊബൈൽ നമ്പരും പങ്കുവച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് അലി​ഗഢ് സ്വദേശി അരുൺ കുമാർ (22) ആണ് അറസ്റ്റിലായത്.കേറ്ററിങ് തൊഴിലാളിയായ ഇയാൾക്കെതിരെ 17കാരിയായ പെൺകുട്ടിയാണ് പരാതി നൽകിയത്. വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുണ്ടാക്കി അതിൽ തന്റെ ന​ഗ്നചിത്രങ്ങളും മൊബൈൽ ഫോൺ നമ്പരും ഷെയർ ചെയ്തു എന്നാണ് പെൺകുട്ടിയുടെ പരാതി.

സോഷ്യൽമീഡിയയിലൂടെയാണ് പ്രതിയായ യുവാവുമായി പരിചയത്തിലായതെന്ന് പെൺകുട്ടി പറ‍ഞ്ഞു. പിന്നീട് ഇയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. ഇതിനു പിന്നാലെ അരുൺ കുമാർ പെൺകുട്ടിയുടെ പേരിൽ വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ഉണ്ടാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഒരാൾ തന്റെ വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുണ്ടാക്കി ന​ഗ്നചിത്രങ്ങളും മൊബൈൽ നമ്പരും പങ്കുവച്ചതായി പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നെന്ന് ഷഹ്ദാര ഡിസിപി രോഹിത് മീണ പറഞ്ഞു. അന്വേഷണത്തിൽ, അരുൺകുമാറാണ് പ്രതിയെ മനസിലാവുകയും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ഉണ്ടാക്കാൻ ഉപയോ​ഗിച്ച മൊബൈൽ ഫോൺ ഇയാളിൽ നിന്ന് പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *