മുംബൈ: ബുര്‍ഖ ധരിക്കാത്തതിന്റെ പേരില്‍ വേര്‍പിരിഞ്ഞ് താമസിച്ചിരുന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്.രൂപാലി എന്ന യുവതിയെയാണ് മുപ്പത്തിയാറുകാരനായ ഇഖ്ബാല്‍ ഷെയ്ഖ് എന്നയാള്‍ കൊലപ്പെടുത്തിയത്. 2019ലാണ് ഇരുവരും തമ്മില്‍ വിവാഹിതരായത്.
മതാചാരങ്ങള്‍ പാലിക്കുന്നില്ലെന്നും മകനെ വിട്ടു നല്‍കുന്നില്ലെന്നും ആരോപിച്ചാണ് കൊലപാതകം. ഇഖ്ബാലിന്റെ കുടുംബം യുവതിയെ ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ഇത് ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന് കാരണമായിരുന്നു. പിന്നാലെ യുവതി കുട്ടിയുമായി മാറിത്താമസിച്ചു.
തിങ്കളാഴ്ച വിവാഹമോചനത്തിന്റെ കാര്യം ചര്‍ച്ച ചെയ്യാനായി ഇയാള്‍ യുവതിയെ വിളിച്ചുവരുത്തി. കുട്ടിയെ വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് യുവതിയെ ഇഖ്ബാല്‍ ഇടവഴിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കത്തികൊണ്ട് കുത്തുകയായിരുന്നു. രാത്രി പത്തുമണിയ്ക്കായിരുന്നു സംഭവം. യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു.