ആലപ്പുഴ: മാവേലിക്കര കണ്ടിയൂരില്‍ കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. പുളിമൂട് ജ്യോതി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കാരാഴ്മ കിണറ്റും കാട്ടില്‍ കൃഷ്ണ പ്രകാശ് (കണ്ണന്‍ 35) ആണ് മരിച്ചത്.തിങ്കളാഴ്ച പുലര്‍ച്ചെ 12.45ന് ആണ് ഞെട്ടിക്കുന്ന സംഭവം. കാര്‍ വീട്ടിലേക്ക് കയറ്റുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലിസ് അറിയിച്ചു.
മാവേലിക്കര ഗേള്‍സ് സ്‌കൂളിനു സമീപം കമ്ബ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന ആളായിരുന്നു കൃഷ്ണ പ്രകാശ്. അവിവാഹിതനായ ഇദ്ദേഹം സഹോദരന്‍ ശിവപ്രകാശിനൊപ്പമാണ് താമസിച്ചിരുന്നത്.














