ചന്ദ്രന്‍റെ ഏറ്റവും പുതിയ വിഡിയോ പകര്‍ത്തി ചന്ദ്രയാൻ-3


ചന്ദ്രന്‍റെ ഏറ്റവും പുതിയ വിഡിയോ പകര്‍ത്തി ചന്ദ്രയാൻ-3 പേടകം. ചന്ദ്രയാൻ മൂന്നിലെ കാമറ പകര്‍ത്തിയ 45 സെക്കൻഡ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടത്.ചന്ദ്രയാൻ മൂന്ന് പേടകത്തെ ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്ന സമയത്ത് പകര്‍ത്തിയ ദൃശ്യങ്ങളാണിത്.


ലൂണാര്‍ ട്രാൻഫര്‍ ട്രജക്ടറിയിലൂടെ യാത്ര ചെയ്തിരുന്ന ചന്ദ്രയാൻ മൂന്ന് പേടകത്തെ പ്രൊപ്പല്‍ഷൻ മൊഡ്യൂളിലെ ലിക്വുഡ് പ്രൊപ്പല്‍ഷൻ എൻജിൻ പ്രവര്‍ത്തിപ്പിച്ചാണ് ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് എത്തിച്ചത്.


നിലവില്‍ ചന്ദ്രന്‍റെ 164 കിലോമീറ്റര്‍ അടുത്തും 18074 കിലോമീറ്റര്‍ അകലെയുമുള്ള ഭ്രമണപഥത്തിലാണ് പേടകം വലം വെക്കുന്നത്.ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ വലം വെക്കുന്ന പേടകവും ചന്ദ്രനും തമ്മിലുള്ള അകലം അഞ്ച് ഘട്ടങ്ങളിലായി കുറക്കും. 100 കിലോമീറ്റര്‍ വൃത്താകൃതിയിലെ ഭ്രമണപഥത്തില്‍ എത്തുന്നതോടെ പ്രൊപ്പല്‍ഷൻ മൊഡ്യൂളില്‍ നിന്ന് ലാൻഡര്‍ വേര്‍പെടും. ആഗസ്റ്റ് 23നാണ് ലാൻഡറിന്‍റെ ചന്ദ്രനിലെ സോഫ്റ്റ് ലാൻഡിങ്.



Sharing is Caring