പാകിസ്താനില്‍ ട്രെയിന്‍ പാളം തെറ്റി വന്‍ അപകടം; 33 പേര്‍ മരിച്ചു; ഇരുനൂറിലധികം പേര്‍ക്ക് പരിക്ക്


പാകിസ്താനില്‍ ട്രെയിന്‍ പാളം തെറ്റി വന്‍ അപകടം. 33 പേര്‍ മരിച്ചു. ഇരുനൂറിലധികം പേര്‍ക്ക് പരുക്ക്. കറാച്ചിയില്‍ നിന്ന് റാവല്‍പിണ്ടിയിലേക്കുളള ഹസാര എക്‌സ്പ്രസ് ആണ് അപകടത്തില്‍പെട്ടത്. നവാബ്ഷാ ജില്ലയിലെ സര്‍ഹാരി റെയില്‍വേ സ്റ്റേഷന് സമീപത്തായാണ് ട്രെയിന്‍ പാളം തെറ്റിയത്.ആയിരത്തിലധികം യാത്രക്കാരുമായി പോയ ട്രെയിന്‍ അമിത വേഗതയിലല്ല സഞ്ചരിച്ചിരുന്നതെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പാകിസ്താന്‍ റെയില്‍വേ മന്ത്രി റഫീഖ് പറഞ്ഞു. പാളം തെറ്റിയ ബോഗികള്‍ പൂര്‍ണമായും നശിച്ചു.


രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തെയും നിയോഗിച്ചിട്ടുണ്ട്. ഇന്നു പുലര്‍ച്ചയോടെ തകര്‍ന്ന ബോഗികള്‍ ട്രാക്കില്‍ നിന്ന് മാറ്റാന്‍ സാധിച്ചിട്ടുണ്ട്. ഇന്നു കറാച്ചിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനുകള്‍ വൈകിയേക്കുമെന്നും അധികൃതര്‍ പറഞ്ഞു.




Sharing is Caring