ബംഗളൂരുവില്‍ ഹീലിയം വാതകം ശ്വസിച്ച്‌ യുവാവ് ജീവനൊടുക്കി


ബംഗളൂരുവിലെ നീലാദ്രി നഗറില്‍ ഹീലിയം വാതകം ശ്വസിച്ച്‌ യുവാവ് ജീവനൊടുക്കി. ഹാസൻ ജില്ലയിലെ സകലേഷ്പൂർ സ്വദേശിയായ യാഗ്നിക്(24) ആണ് മരിച്ചത്.കർണാടകയിലെ പ്രമുഖ ഐടി കമ്ബനിയിലെ ജീവനക്കാരനായ യാഗ്നിക് കുറച്ച്‌ മാസങ്ങളായി വീട്ടിലിരുന്ന് ജോലി ചെയ്യാൻ തീരുമാനിച്ചതായും പോലീസ് പറഞ്ഞു.


ഓഗസ്ത് 16 ന് ഹോട്ടലില്‍ ചെക്ക് ഇൻ ചെയ്‌ത യാഗ്നിക്, ബലൂണുകളില്‍ ഉപയോഗിക്കുന്ന ഹീലിയം വാതകം ശ്വസിച്ച്‌ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. എംടെക് പരീക്ഷ എഴുതുന്നതിനായാണ് ഇയാള്‍ ബംഗളൂരുവിലെ ഹോട്ടലില്‍ മുറിയെടുത്തത്.


പീനിയ പ്രദേശത്ത് നിന്നുമാണ് ഇയാള്‍ ഹീലിയം ഗ്യാസ് കണ്ടെയ്‌നർ വാങ്ങി ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുവന്നത്. പിന്നീട് ഹീലിയം വാതകം ശ്വസിച്ച്‌ ഇ‍യാള്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.ആത്മഹത്യയ്ക്ക് പിന്നിലെ കാരണം അന്വേഷിച്ചുവരികയാണെന്നും ഡിസിപി വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സെന്‍റ് ജോണ്‍സ് ആശുപത്രിയിലേക്ക് മാറ്റി.



Sharing is Caring