കണ്ണൂരിൽ ചെങ്കൽ ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് തൊഴിലാളി മരിച്ചു


കണ്ണൂർ:ചെങ്കൽ ക്വാറിയിൽ മിനി ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.മട്ടന്നൂർ നടുവനാട് ചെങ്കൽ ക്വാറിയിൽ മിനിലോറി തലകീഴായി മറിഞ്ഞാണ് തൊഴിലാളികളിലൊരാൾ മരിച്ചത്.


മെഷീൻ ഓപറേറ്റർ തമിഴ്നാട് സ്വദേശി കാർത്തികേയ (35)നാണ് മരണപ്പെട്ടത്.അപകട സ്ഥലത്ത് എത്തിയ മട്ടന്നൂർ അഗ്നിശമനസേന യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.




Sharing is Caring