തിരുവനന്തപുരത്ത് യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു. മറ്റൊരു സുഹൃത്തുമായി കഴക്കൂട്ടത്തെ ഒരു ഹോട്ടലില്‍ ആഹാരം കഴിക്കാനെത്തിയ യുവതിയെ കിരണ്‍ മര്‍ദ്ദിച്ചിരുന്നു. ആത്മഹത്യ ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി യുവതിയെ ബൈക്കില്‍ കയറ്റി കഴക്കൂട്ടം ചന്തവിള റോഡിലെ ഗോഡൗണില്‍ എത്തിക്കുകയായിരുന്നു.കൈകള്‍ കെട്ടിയിട്ടായിരുന്നു ബലാത്സംഗം.
ദൃശ്യങ്ങള്‍ മൊബൈല്‍ പകര്‍ത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. രാവിലെ കെട്ടുകളഴിച്ച യുവതി വിവസ്ത്രയായി ഗോഡൗണില്‍ നിന്ന് ഇറങ്ങിയോടി. പിടികൂടാനായി പ്രതിയും പിന്തുടര്‍ന്നു.നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ കഴക്കൂട്ടം പൊലീസ് പ്രതി കിരണിനെ ഗോഡൗണില്‍ നിന്ന് പിടികൂടുകയായിരുന്നു.

യുവതി തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. കിരണിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കിരണ്‍ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും ഇന്ന് ഫൊറന്‍സിക് പരിശോധനയ്ക്ക് നല്‍കും.













