ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി

ന്യൂഡല്‍ഹി :രാജ്യതലസ്ഥാനത്തെ റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. റെയില്‍വേ സ്റ്റേഷനിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരാണ് 30 വയസുള്ള യുവതിയെ ബലാത്സഗം ചെയ്തത്. സതീഷ് കുമാര്‍ (35), വിനോദ് കുമാര്‍ (38), മംഗള്‍ ചന്ദ് മീണ (33), ജഗദീഷ് ചന്ദ് (37) എന്നീ നാല് പ്രതികളേയും അറസ്റ്റ് ചെയ്തു.

ന്യൂഡൽഹി റയിൽവേ സ്റ്റേഷനിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരായ നാലുപേർ അറസ്റ്റിലായി. ന്യൂഡൽഹി റയിൽവേ സ്റ്റേഷനിലെ ഇലക്ട്രിക്കൽ മെയിന്റനൻസ് റൂമിൽ വച്ചാണ് പ്രതികൾ യുവതിയെ പീഡിപ്പിച്ചത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *