ഉത്തര്‍പ്രദേശിൽ തിരക്കേറിയ ജ്വല്ലറിയില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന നെക്‌ലസ് മോഷ്ടിച്ച് സ്ത്രീ


തിരക്കേറിയ ജ്വല്ലറിയില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന നെക്‌ലസ് മോഷ്ടിച്ച് സ്ത്രീ. ഉത്തര്‍പ്രദേശ് ഗൊരഖ്പൂരിലെ ഒരു ജ്വല്ലറിയില്‍ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കറുത്ത കണ്ണടയും മാസ്‌കും ധരിച്ച് ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേന എത്തിയ സ്ത്രീ നെക്‌ലസ് മോഷ്ടിച്ച് സാരിക്കുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു.


ഈ മാസം 17നാണ് സംഭവം. ജ്വല്ലറിയില്‍ വിവിധ നെക്‌ലസുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുന്ന സ്ത്രീയെ വിഡിയോയില്‍ കാണാം. കൗണ്ടറില്‍ നില്‍ക്കുന്ന ജീവനക്കാരനോട് മറ്റ് നെക്‌ലസുകള്‍ കാണിക്കാന്‍ ഇവര്‍ ആവശ്യപ്പെടുന്നുമുണ്ട്. ഇതിനിടെ ഒരു നെക്‌ലസ് ഇവര്‍ വിദഗ്ധമായി സാരിക്കുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു. ഇതിനു ശേഷവും ഇവര്‍ വിവിധ നെക്‌ലസുകള്‍ പരിശോധിക്കുന്നുണ്ട്.


പിന്നീട് വരാമെന്നറിയിച്ച് ഇവര്‍ ജ്വല്ലറിയില്‍ നിന്ന് ഇറങ്ങുകയായിരുന്നു. 7 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നെക്‌ലസാണ് മോഷണം പോയതെന്ന് ജ്വല്ലറി ഉടമ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.



Sharing is Caring