കുരുമുളക് പറിക്കുന്നതിനിടെ ഏണി വൈദ്യുതി ലൈനിലേക്ക് വീണു സ്ത്രീ ഷോക്കേറ്റ് മരിച്ചു

കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്പ് ഏണി 11 കെവി വൈദ്യുതി ലൈനിലേക്ക് വീണു ഏണി പിടിച്ചിരുന്ന സ്ത്രീ ഷോക്കേറ്റ് മരിച്ചു. വടശ്ശേരിക്കര പേഴുംപാറ ഇരുളൻമണ്ണിൽ രാജേന്ദ്രന്റെ ഭാര്യ പിഎസ് സുജാത (55) ആണ് മരിച്ചത്.ഏണിയിൽ നിന്നു, കുരുമുളകു പറിക്കുകയായിരുന്ന ഭർത്താവ് രാജേന്ദ്രനു ഷോക്കേറ്റു. രാജേന്ദ്രനു സാരമായി പൊള്ളലേറ്റു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് ഇയാൾ. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

അയൽവാസിയുടെ പുരയിടത്തിലെ കുരുമുളക് പറിക്കുന്നതിനിടെയാണ് അപകടം. 20 അടിയോളം നീളമുള്ള ഇരുമ്പ് ഏണി ചരിഞ്ഞു വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. ഷോക്കേറ്റ രാജേന്ദ്രൻ ഏണിയിൽ നിന്നു തെറിച്ചു വീണു.ഏണി പിടിച്ചിരുന്ന സുജാത തത്ക്ഷണം മരിച്ചു. ശരീരത്തിന്റെ പല ഭാ​ഗത്തും ​ഗുരുതരമായി പൊള്ളലേറ്റു. പൊലീസ്, കെഎസ്ഇബി ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *