ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഡല്‍ഹിയില്‍ ഊഷ്മള വരവേല്‍പ്പ്


പാരിസ് ഒളിംന്പിക്സില്‍ അയോഗ്യയാക്കപ്പെട്ട ശേഷം രാജ്യത്ത് തിരിച്ചെത്തിയ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഡല്‍ഹിയില്‍ ഊഷ്മള വരവേല്‍പ്പ്.നൂറ് കണക്കിന് ആരാധകരാണ് വിനേഷിനെ സ്വീകരിക്കാൻ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്.രാവിലെ 11ഓടെയാണ് വിനേഷ് വിമാനമിറങ്ങിയത്. ഗുസ്തി താരങ്ങളായ ബജ്‍റംഗ് പൂനിയ, സാക്ഷി മാലിക്ക് എന്നിവരും വിനേഷിനെ സ്വീകരിക്കാൻ എത്തിയിരുന്നു.


പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ വിനേഷ് ആരാധകരെ അഭിവാദ്യം ചെയ്തു. സ്വീകരണത്തച്ചടങ്ങിനിടെ ഏറെ വൈകാരികമായാണ് വിനേഷ് പ്രതികരിച്ചത്. രാജ്യം നല്‍കിയ പിന്തുണയ്ക്കു നന്ദിയുണ്ടെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ താരത്തെ സഹതാരങ്ങള്‍ ചേർന്ന് ആശ്വസിപ്പിച്ചു.




Sharing is Caring