അട്ടപ്പാടി ഷോളയൂര്‍ ഊരില്‍ ആദിവാസി യുവാവ് മരിച്ച നിലയില്‍. മണികണ്ഠന്‍ (26) ആണ് മരിച്ചത്. കാട്ടുപന്നിയുടെ ആക്രമണമെന്ന് നാട്ടുകാര്‍ പറയുന്നു. വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഷോളയൂര്‍ ഊരിന്റെ ഉള്ളിലാണ് സംഭവം.വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങി. യുവാവ് പ്രാഥമിക കൃത്യം നിര്‍വ്വഹിക്കാന്‍ പുറത്ത് ഇറങ്ങിയതാണ് എന്നാണ് നിഗമനം.
അതേസമയം, എങ്ങനെയാണ് യുവാവ് മരിച്ചതെന്ന കാര്യത്തില്‍ ഇതുവരേയും വ്യക്തതയില്ല.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കാരണം കണ്ടെത്താനാവൂ. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനാല്‍ കാട്ടുപന്നിയുടെ ആക്രമണത്തിലാണ് യുവാവ് മരിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.














