അക്ഷയ്കുമാറിന്റെ ‘ദി ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യൂ’വിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു


അക്ഷയ് കുമാര്‍ പ്രധാന വേഷത്തിലെത്തുന്ന ‘ദി ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യൂ’വിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.2023 ഒക്ടോബര്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും. ടിനു സുരേഷ് ദേശായിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


പരിനീതി ചോപ്രയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 2019-ല്‍ പുറത്തിറങ്ങിയ ‘കേസരി’ക്ക് ശേഷം അക്ഷയ് കുമാറും പരിനീതി ചോപ്രയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.മൈനിങ് എൻജിനിയറായ ജസ്വന്ത് സിങ് ഗില്ലിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യൂ’.


1989-ല്‍ പശ്ചിമ ബംഗാളില്‍ വെള്ളപ്പൊക്കമുണ്ടായ ക്വാറിയില്‍ നിന്ന് 64 ഖനിത്തൊഴിലാളികളെ രക്ഷപ്പെടുത്തിയ ആളാണ് ജസ്വന്ത് സിങ്. ധീരതയ്ക്കുള്ള നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു. 2019-ല്‍ 80-ാം വയസില്‍ ജസ്വന്ത് സിങ് ഗില്‍ മരണപ്പെട്ടു.രവി കിഷൻ, രാജേഷ് ശര്‍മ്മ, പവൻ മല്‍ഹോത്ര എന്നിവരും ചിത്രത്തിലുണ്ട്. വാഷു ഭഗ്നാനി, ദീപ്ശിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, അജയ് കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.



Sharing is Caring