വടകര മോഡല്‍ പോളിടെക്‌നിക് വിദ്യാർഥിനി തീവണ്ടിതട്ടി മരിച്ചനിലയിൽ

വടകര മോഡല്‍ പോളിടെക്‌നിക് അവസാനവര്‍ഷ വിദ്യാര്‍ഥിനിയെ തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടെത്തി. പയ്യോളി ബീച്ചില്‍ മത്സ്യത്തൊഴിലാളിയായ കറുവക്കണ്ടി പവിത്രന്റെ മകള്‍ ദീപ്തിയാണ് (20) മരിച്ചത്.

ക്രിസ്ത്യന്‍പള്ളി റോഡിനുസമീപം റെയില്‍പ്പാളത്തിലാണ് അപകടം നടന്നത്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ കോഴിക്കോട് ഭാഗത്തേക്കുപോയ പരശുറാം എക്‌സ്പ്രസാണ് തട്ടിയതെന്ന് പോലീസ് പറഞ്ഞു. സമീപത്തുനിന്ന് ലഭിച്ച ഫോണ്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.

അമ്മ: ദിവ്യ. സഹോദരന്‍: ദീപക് (തിരുവനന്തപുരം). പയ്യോളി പോലീസ് എസ്.ഐ.മാരായ കെ.ടി. രാജേഷ്, എസ്.എസ്. ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *