പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി പി ടി ഐയിലെ മുതിര്‍ന്ന നേതാവിനെ വെടിവെച്ച് കൊലപെടുത്തി.പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ ഡോ ഷാഹിദ് സിദ്ദീഖ് ഖാനെയാണ് വെടിവെച്ചു കൊലപെടുത്തിയത്.
വെള്ളിയാഴ്ച്ച ലാഹോറിലെ പള്ളിയിലെ പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്ത് ഇറങ്ങുമ്ബോഴായിരുന്നു ഷാഹിദ് സിദ്ദീഖിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തത്.രണ്ട് ബൈക്കുകളിലായി എത്തിയ നാല് അംഗ സംഘമാണ് ഷാഹിദ് സിദ്ദീഖിന് നേരെ വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്ത ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. വെടിയേറ്റ മുറിവുകളോടെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രത്യേക പൊലീസ് സംഘത്തെ അന്വേഷണം ഏല്‍പ്പിച്ചതായി ലാഹോര്‍ പൊലീസ് അറിയിച്ചു.